ആറന്മുളവാസ്തുവിദ്യാ ഗുരുകുലം കരകൗശല രൂപരചനയും വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള വാസ്തുവിദ്യാ ഗുരുകുലം അനക്‌സില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ വാസ്തുവിദ്യാഗുരുകുലം അധ്യക്ഷന്‍ ഡോ ജി. ശങ്കര്‍ അധ്യക്ഷത വഹിച്ചു.
കരകൗശല ഡിസൈനിംഗിന്റെ വിവിധ വശങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ കണ്‍വീനര്‍ ഡോ. ബി. വേണുഗോപാല്‍, തിരുവനന്തപുരം കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ വകുപ്പ് മേധാവി പ്രൊഫ. ജെ. അനുജ, കെ.എസ്.ഐ.ഡി മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് പ്ലാവിള,ആറന്മുളപള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍.പിള്ള, മുന്‍ സെക്രട്ടറി പി.ആര്‍.രാധാകൃഷ്ണന്‍, എറണാകുളം മൂഴിക്കുളം ശാല പ്രസിഡന്റ് ടി. ആര്‍. പ്രേംകുമാര്‍, പയ്യന്നൂര്‍ ഫോക് ലാന്റ് ചെയര്‍മാന്‍ ഡോ.വി. ജയരാജന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.