തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫിസിൽ ഒരു ട്രെയിനിയുടെ ഒഴിവിൽ നിയമനത്തിന് ഒക്ടോബർ 31ന് ഉച്ചതിരിഞ്ഞു 2.30ന് അഭിമുഖം നടത്തും. കോമേഴ്സ്യൽ പ്രാക്ടീസിലോ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിലോ ഉള്ള ത്രിവത്സര ഡിപ്ലോമ പാസായവർക്കു പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.