വാളാട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ എസ്.പി.സിയുടെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ബോധവല്കരണ പ്രദര്‍ശന സ്റ്റാളും, റാലിയും സംഘടിപ്പിച്ചു.
മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ സഹകരണത്തോടെ നടന്ന പരിപാടി അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. ശശി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് അബ്ദുല്‍ അസീസ്, അധ്യാപകരായ കെ.പി. ശ്രീഷാദ്, സി.എന്‍. നന്ദിനി തുടങ്ങിയവര്‍ സംസാരിച്ചു.