കോട്ടയം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിൽ ലഹരി വിമുക്ത ബോധവത്ക്കരണ
ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ
പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറും വിമുക്തി ജില്ലാ മാനേജരുമായ സോജൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സാബു മുരിയ്ക്കവേലി, പി.പി തോമസ്, കെ.ആർ. ഷാജി, സെക്രട്ടറി എൽ. മായാദേവി എന്നിവർ പ്രസംഗിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ അശോക് ബി. നായർ ക്ലാസെടുത്തു. വിവിധ സ്‌പോർട്‌സ് അക്കാദമികളിൽ നിന്നുള്ള കായികതാരങ്ങൾ ക്ലാസിൽ പങ്കെടുത്തു.