ആളുകൾ ഒഴിഞ്ഞു പോകുന്ന ക്യാമ്പുകളുടെ ശുചീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. സ്കൂളുകളുടെ ശുചീകരണം പ്രാധാന്യത്തോടെ നടപ്പാക്കണം. മാലിന്യങ്ങൾ പൂർണ്ണമായി നീക്കണം. ശുചീകരണത്തിനു ശേഷം ഹെൽത്ത് ഇൻസ്പെക്ടർ സാക്ഷ്യപ്പെടുത്തിയ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമായിരിക്കണം സ്കൂളുകൾ കൈമാറേണ്ടത്. തദ്ദേശ സ്ഥാപന സെക്രട്ടറിക്കാണ് ഇതിന്റെ ഏകോപന ചുമതല. 29 ന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നിർദേശം. ക്യാംപുകളിൽ നിന്ന് വീട്ടിലേക്ക് തിരിച്ചു പോകുന്നവർക്ക് ഭക്ഷണം പാകപ്പെടുത്തി നൽകുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും കളക്ടർ അറിയിച്ചു.

ജില്ല കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, റൂറൽ എസ്.പി. രാഹുൽ ആർ നായർ, ആർ ഡി ഒ എസ്. ഷാജഹാൻ, ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീല ദേവി, ശുചീകരണത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ ടിമ്പിൾ മാഗി , പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.