ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലാസാംസ്കാരിക പരിപാടിയായ ‘നമ്മളൊന്ന് ഗ്രാമോത്സവം 22’ ന് തുടക്കമായി. പഞ്ചായത്ത് തലത്തിലുള്ള വിവിധ കലാസംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. പരിപാടിയുടെ ലോഗോ തയ്യാറാക്കിയ കലാകാരൻ പ്രദീബ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ ,ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് ഷാഫി, ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്റ് പി ടി ജോസ് , സംഘാടക സമിതി ജനറൽ കൺവീനർ എം ബി പ്രവീൺ, പഞ്ചായത്ത് സെക്രട്ടറി പി എ ഷൈല,വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പ്രാദേശിക കലാവിഷ്കാരങ്ങളും അരങ്ങേറി.

ഗ്രാമോത്സവത്തിന്റെ ഭാഗമായി ഇന്ന്(ഒക്ടോബർ 31ന് ) നടക്കുന്ന സാംസ്കാരിക സദസ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കലാമണ്ഡലം നിർവ്വാഹക സമിതി അംഗം ടി കെ വാസു പ്രഭാഷണം നടത്തും.തുടർന്ന് തൃശൂർ ജനനയന അവതരിപ്പിക്കുന്ന ഫോക്ക് ഈവ് ഉണ്ടായിരിക്കും.

പരിപാടിയുടെ സമാപന സമ്മേളനം നവംബർ ഒന്നിന് വൈകീട്ട് നാലിന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമ താരം ഇർഷാദ് മുഖ്യാതിഥിയാകും. സമാപന സമ്മേളനത്തിനുശേഷം ആൽമരം മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ആൽമരത്താളവും ഉണ്ടായിരിക്കും.