കാക്കനാട്: നാളെ മുതൽ ദുരിതാശ്വാസക്യാമ്പുകൾ വിടുന്ന കുടുംബങ്ങൾക്ക് സർക്കാർ വക കിറ്റുകൾ ലഭ്യമാക്കും. അഞ്ചു കിലോ അരി, പയറുവർഗ്ഗങ്ങൾ മറ്റ് അവശ്യ സാധനങ്ങൾ എന്നിവ അടങ്ങിയതായിരിക്കും ഒരു കുടുംബത്തിനുള്ള കിറ്റ് .അതാത് ക്യാമ്പ് ഓഫീസർമാർക്കാണ് ഇവ വിതരണം ചെയ്യുന്നതിനുള്ള ചുമതല.എല്ലാ പ്രളയബാധിതർക്കും കിറ്റുകൾ ലഭ്യമാക്കുവാനാണ് സർക്കാർ തീരുമാനം. ആദ്യഘട്ടത്തിൽ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്യുന്നവർക്കാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളിൽ നിന്ന് സർക്കാരിന്റെ കളക്ഷൻ സെന്ററുകളിൽ ലഭിച്ച സാമഗ്രികളാണ് കിറ്റുകളാക്കി വിതരണം ചെയ്യുന്നത്.
