തിരുവനന്തപുരം പി.ടി.പി നഗറിലെ ഐ.എൽ.ഡി.എം. കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവേയും ഭുരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവേ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കേരള (STI-K) ൽ ഐ.ടി.ഐ സർവേ/ സിവിൽ, ചെയിൻ സർവേ, വി.എച്ച്.എസ്.ഇ സർവ്വെ യോഗ്യതയുള്ളവർക്കായി നവംബർ രണ്ടിന് ആരംഭിക്കുന്ന മോഡേൺ ഹയർ സർവേ (Total Station & GPS) കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾ: 0471-2965099, 9961615876, 9497301984