പ്രളയത്തിന്റെ തീവ്രത നാം അതിജീവിച്ചെങ്കിലും വരാനിരിക്കുന്ന പകർച്ചവ്യാധികളെ ശക്തമായി നേരിട്ട് ജനങ്ങളെ സംരക്ഷിച്ചു കൊണ്ടിരിക്കുകയാണ് ജില്ലയിലെ ആരോഗ്യ വകുപ്പ്. വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളിലും ക്യാമ്പുകളിലുമെല്ലാം കൃത്യസമയത്ത് മരുന്നുകൾ എത്തിച്ചു നൽകി നിരവധി ജീവനുകളാണ് ആരോഗ്യ വകുപ്പ് പ്രവർത്തകർ രക്ഷിച്ചത്. മഴ കനത്തതോടെ വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ എല്ലാ ജില്ലാ, താലൂക്ക്, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, വാക്സിനുകൾ എന്നിവ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നിർദേശം നൽകി. അതിനാൽത്തന്നെ വകുപ്പിന് ഉണ്ടാകേണ്ട ഒരുപാട് നഷ്ടങ്ങൾ തടയാൻ സാധിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ് എല്ലാ ഉദ്യോഗസ്ഥരും പ്രവർത്തിച്ചത്. മഴക്കെടുതിയുടെ കാഠിന്യം കനക്കുംമുൻപെ തന്നെ ഈ നിർദേശങ്ങൾ എല്ലാവരിലുമെത്തിക്കാൻ വകുപ്പ് ശ്രദ്ധിച്ചു. ഡോക്ടർമാർ, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് സ്വന്തം സ്ഥാപനത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ മറ്റ് ഏതെങ്കിലും ആരോഗ്യ സ്ഥാപനത്തിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ പ്രവർത്തിക്കാനുള്ള അനുമതി നൽ%