ആലപ്പുഴ: ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്റെ തിരുവോണ സദ്യ എസ്.എൽ.പുരത്തെ എസ്.എൻ.കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ. ഉച്ചയോടെ ക്യാമ്പിൽ എത്തിയ മന്ത്രി, സബ്കളക്ടർ വി.ആർ.കൃഷ്ണതേജയ്‌ക്കൊപ്പമാണ് സദ്യ ഉണ്ടത്. ക്യാമ്പിലെ വിശേഷങ്ങൾ ആരാഞ്ഞ മന്ത്രി കലവറയും കണ്ടാണ് മടങ്ങിയത്. ക്യാമ്പ് അംഗങ്ങൾക്കൊപ്പം അൽപ്പസമയം ചെലവഴിക്കുകയും ചെയ്തു.ഇവിടെ 1170 കുടുംബങ്ങളിലെ 5170 അംഗങ്ങളാണ് ഉള്ളത്. ഇതിൽ 1202 കുട്ടികളും 3968 മുതിർന്നവരും ഉൾപ്പെടുന്നു. ഉച്ചയ്ക്ക് ഓണസദ്യയ്ക്ക് ശേഷം ക്യാമ്പ് അംഗങ്ങളുടെ വിവിധ കാലപരിപാടികളും അരങ്ങേറി.