ആധുനിക സർവെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റൽ റീസർവെ എല്ലാ ജില്ലകളിലും ഇന്ന് (നവം. 1) ആരംഭിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് തിരുവനന്തപുരം ടാഗോർ തിയറ്റയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യുമന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, എം.ബി. രാജേഷ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, എം പിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, മേയർ ആര്യ രാജേന്ദ്രൻ, മറ്റുജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി  ഡോ. വി.പി. ജോയ്, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ലാൻഡ് റവന്യു കമ്മീഷണർ കെ ബിജു, സർവെ ഡയറക്ടർ സിറാം സാംബശിവറാവു തുടങ്ങിവർ പങ്കെടുക്കും.

കൊല്ലത്ത് പുനലൂർ നഗരസഭ സാംസ്‌കാരിക നിലയിത്തിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം പി.എസ്. സുപാൽ എം.എൽ.എ. നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ അധ്യക്ഷനാകും. പത്തനംതിട്ടയിൽ ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പാരീഷ് ഹാളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനാകും. ആലപ്പുഴ ജില്ലയിൽ ചേർത്തല മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ക്യഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും.

കോട്ടയം ജില്ലയിൽ വെള്ളുർ ഹോളി ഫാമിലി ചർച്ച് പാരീഷ് ഹാളിൽ സഹകരണ, രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.  സി.കെ. ആശ എം.എൽ.എ. അധ്യക്ഷയാകും. ഇടുക്കി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.  ജില്ലാ കലക്ടർ ഷീബാ ജോർജ് അധ്യക്ഷയാകും. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രം ഹാളിൽ നിയമ-വ്യവസായ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷനാകും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എം.എൽ.എ. വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ത്യശൂരിൽ പൂത്തൂർ പഞ്ചായത്ത് ഹാളിൽ (കുരിശുമല) ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. പട്ടിക വിഭാഗ, പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പുമന്ത്രി കെ. രാധാക്യഷ്ണൻ അധ്യക്ഷത വഹിക്കും. പാലക്കാട് ജില്ലയിൽ ത്യത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം വൈദ്യുതിമന്ത്രി കെ. ക്യഷ്ണൻകുട്ടി നിർവഹിക്കും. മുഹമ്മദ് മുഹസിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലയിൽ  വൈലത്തൂർ  കെ പി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്‌പോർട്‌സ്, വഖഫ്, ഫിഷറീസ് വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി അധ്യക്ഷനാകും. കോഴിക്കോട് പേരാമ്പ്ര ടൗൺ ഹാളിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. ടി.പി. രാമക്യഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

വയനാട് ജില്ലയിൽ മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ വനംവകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.  ഒ. ആർ. കേളു എം.എൽ.എ. അധ്യക്ഷനാകും.  കണ്ണൂർ ജില്ലയിൽ തലശ്ശേരി നഗരസഭാ ഹാളിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.  നഗരസഭ ചെയർപേഴ്‌സൺ ജമുനാറാണി അധ്യക്ഷയാകും. കാസർഗോഡ് വിദ്യാനഗർ സൺറൈസ് പാർക്ക് ഓഡിറ്റോറിയത്തിൽ തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.  എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനാകും.

സംസ്ഥാനതല നാലുവർഷം കൊണ്ട് കേരളം പൂർണമായും ഡിജിറ്റലായി സർവെ ചെയ്ത് റിക്കാർഡുകൾ തയ്യാറാക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് ഇന്ന് തുടക്കം കുറിക്കുന്നത്. (തിരുവനന്തപുരം-22, കൊല്ലം-12, പത്തനംതിട്ട-12 കോട്ടയം-9, ആലപ്പുഴ-8, ഇടുക്കി-13, എറണാകുളം-13, ത്യശൂർ-23, പാലക്കാട്-14, മലപ്പുറം-18, കോഴിക്കോട്-16, വയനാട്-8, കണ്ണഝക്ത-14, കാസർഗോഡ്-18)

ആദ്യത്തെ മൂന്ന് വർഷം 400 വില്ലേജുകൾ വീതവും അവസാന വർഷം 350 വില്ലേജുകളും സർവെ ചെയ്ത് ആകെ 1550 വില്ലേജുകൾ ഡിജിറ്റൽ സർവെ ചെയ്ത് നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിനായി സർവെ ഭൂരേഖാ വകുപ്പിലെ നിലവിലുള്ള ജീവനക്കാർക്ക് പുറമെ 1500 സർവെയർമാരെയും 3200 ഹെൽപർമാരെയും ഉൾപ്പെട െ4700 പേരെ കരാർ അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കുന്നതിന് നടപടിയും പൂർത്തിയാക്കിയിട്ടുണ്ട്.