തിരുവനന്തപുരം ജില്ലയിലെ സർക്കാർ യു.പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാനായി റിസോഴ്‌സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി നിയമിക്കുന്നു. കോഴ്‌സായ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് (സി.ഇ.ടി) പാസായവരോ അസാപ്പിന്റെ സ്കിൽ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (എസ്.ഡി.ഇ) പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും B.Ed യോഗ്യതയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ അഞ്ചിന് പകൽ 11 മണിക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2472302. വെബ്‌സൈറ്റ്: ddetvm2022.blogspot.com.