ചൂണ്ടൽ പഞ്ചായത്തിലെ ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ജോസ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വർഷം എന്ന വിഷയത്തിൽ കലാമണ്ഡലം നിർവ്വാഹക സമിതി അംഗം ടി കെ വാസു പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ , പ്രോഗ്രാം കൺവീനർ ടി സി സെബാസ്റ്റ്യൻ മാസ്റ്റർ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ എസ് ജിഷ്ണു, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തൃശൂർ ജനനയന അവതരിപ്പിച്ച ഫോക്ക് ഈവും അരങ്ങേറി.

ഗ്രാമോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് നാലിന് പട്ടികജാതി പട്ടികവർഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമ താരം ഇർഷാദ് മുഖ്യാതിഥിയാകും. സമാപന സമ്മേളനത്തിനുശേഷം ആൽമരം മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ആൽമരത്താളവും ഉണ്ടായിരിക്കും.