ലഹരിവിരുദ്ധ ബോധവത്കരണത്തോടനുബന്ധിച്ച് തൃശ്ശൂർ കലക്ട്രേറ്റ് പരിസരത്ത് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയത്തിന്റെയും എക്സൈസ് വകുപ്പിന്റേയും (വിമുക്തി) നേതൃത്വത്തിൽ പേരാമംഗലം ശ്രീദുർഗ്ഗ വിലാസം ഹയർസെക്കഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഫ്ലാഷ് മോബ് നടത്തി.
എക്സൈസ് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ കെ എസ് സുരേഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹുസൂർ ശിരസ്തേദാർ പ്രാൺ സിങ്, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ പി കെ ശശി, സീനിയർ
ഡ്രഗ്സ് ഇൻസ്പെക്ടർ ആർ സജു, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോൾ കാര്യാലയത്തിലെ ഉദ്യോഗസ്ഥൻമാർ, കലക്ട്രേറ്റിലെ ജീവനക്കാർ, തൃശ്ശൂർ ജില്ലയിലെ മെഡിക്കൽ ഷോപ്പ് ഉടമസ്ഥർ, ഫാർമസിസ്റ്റുമാർ എന്നിവർ പങ്കെടുത്തു.