പൊതുവിദ്യാലയ മികവുകൾ അവതരിപ്പിക്കുന്നതിന് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന് സ്‌കൂളുകൾക്ക് നാളെ (നവംബർ-4, വെള്ളി) വരെ അപേക്ഷ നൽകാം. പ്രാഥമിക റൗണ്ടിൽ 100 സ്‌കൂളുകളാണ് മത്സരിക്കുക. വിജയികളാകുന്ന വിദ്യാലയങ്ങൾക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നൽകുന്നതാണ്. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. വിശദ വിവരങ്ങൾ hv.kite.kerala.gov.in വെബ്‌സൈറ്റിൽ.