ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ (സിവിൽ, മെക്കാനിക്കൽ, ആർക്കിടെക്ചർ, ഐ.ടി കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബന്ധപ്പെട്ട വിഭാഗത്തിൽ (ബി.ടെക് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഐ.ടി കമ്പ്യൂട്ടർ സയൻസ് ആൻഡ് ആർക്കിടെക്ചർ) 70 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവരും കേരളത്തിൽ സ്ഥിരതാമസമാക്കിയവരും കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷമായിരിക്കും. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഇന്റേൺസിനെ വിടുതൽ ചെയ്യും. തെരെഞ്ഞെടുക്കപ്പെടുന്ന ഇന്റേൺസിന് പ്രതിമാസം 14000 നിരക്കിൽ സൈപ്പന്റ് ലഭിക്കും. നിലവിൽ ഏതെങ്കിലും സർക്കാർ വകുപ്പിൽ ഇന്റേൺഷിപ്പ് നേടിയിട്ടുള്ളവർ പരിഗണനാർഹരല്ല.

അപേക്ഷകൾ (ബയോഡാറ്റാ) വെള്ളക്കടലാസിൽ തയാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 26ന് മുൻപ് ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം – 695 009 എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കണം.