ചിറയിന്‍കീഴ് അഴൂര്‍ പെരുങ്ങുഴിയില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനുള്ള ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമിയുടെ രേഖ വി. ശശി എം. എല്‍. എയും ഡെപ്യൂട്ടി കളക്ടര്‍ ചെറുപുഷ്പജ്യോതിയും ചേര്‍ന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കെ. എസ് അനില്‍കുമാറിന് കൈമാറി. കെട്ടിടം നിര്‍മ്മാണത്തിന് ഒരുകോടി രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു.

പെരുങ്ങുഴി ഗാന്ധി സ്മാരകത്തിനു സമീപത്തുള്ള ഒരേക്കര്‍ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുക. മൂന്ന് കോഴ്സുകളിലായി 250 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യു.ഐ.ടി നിലവില്‍ പെരുങ്ങുഴി സേവാസമാജം മന്ദിര സമുച്ചയത്തിലാണ് പ്രവര്‍ത്തിക്കുന്നത്.