കൂടുതല്‍ അര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘം
ചിറയിന്‍കീഴ് താലൂക്കിലെ പട്ടയവിതരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിനായി വി.ശശി എം.എല്‍. എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. താലൂക്കില്‍ 63 പട്ടയങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറായിട്ടുണ്ട്.വില്ലേജ് ഓഫീസര്‍, താലൂക്ക് സര്‍വേയര്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനെ നിയോഗിച്ച്, കോളനികളില്‍ പട്ടയമില്ലാതെ താമസിക്കുന്നവരെ കണ്ടെത്തി എത്രയും പെട്ടന്ന് അവര്‍ക്ക് കൈവശവകാശ രേഖകള്‍ ലഭ്യമാക്കാനും ധാരണയായി.
വില്ലേജ് ഓഫീസുകളില്‍ ലഭിച്ചിട്ടുള്ള പട്ടയ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം. എല്‍. എ നിര്‍ദേശിച്ചു. ഒന്‍പത് വില്ലേജുകള്‍ക്ക് പ്രിന്റര്‍, ലാപ്‌ടോപ്പ്, സ്‌കാനര്‍ എന്നിവ ഉടന്‍ നല്‍കുമെന്നും എം. എല്‍. എ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ ചെറുപുഷ്പ ജ്യോതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിറയിന്‍കീഴ് തഹസീല്‍ദാര്‍ ടി. വേണു, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.