കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി keralamediaacademy.org വെബ്സൈറ്റിലൂടെ സമര്‍പ്പി ക്കാം. അപേക്ഷാ ഫീസ് 300 രൂപ. ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച ഫീ രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. ഫോണ്‍: 0484 2422275, 9447607073.