നിഷിൽ ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഡി.ടി.ഐ.എസ്,എൽ) കോഴ്‌സിലെ പ്രവേശനം നവംബർ 10 വരെ നീട്ടി. ഇന്ത്യൻ ആംഗ്യഭാഷ പഠിപ്പിക്കാനുള്ള അധ്യാപകരെ വാർത്തെടുക്കുന്ന കോഴ്‌സാണ് ഡി.ടി.ഐ.എസ്.എൽ. 30 സീറ്റുകളിൽ ബധിരരായ വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. പ്ലസ് ടു ജയിച്ച കേൾവിക്കുറവുള്ള വിദ്യാർഥികൾ നവംബർ 10ന് മുൻപ് നിഷിൽ എത്തണം. കേൾവിക്കുറവുണ്ട് എന്നതിന്റെ സർട്ടിഫിക്കറ്റ്, പ്ലസ് ടു ക്ലാസ് (സീനിയർ സെക്കൻഡറി) അല്ലെങ്കിൽ കുറഞ്ഞത് 45 ശതമാനം മാർക്കോടെ തത്തുല്യ പരീക്ഷ പാസായ സർട്ടിഫിക്കറ്റ് എന്നിവ കരുതണം. ഇന്ത്യൻ ആംഗ്യഭാഷ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള വിദ്യാർഥികളുടെ കഴിവും പരിഗണിക്കും. വിശദവിവരങ്ങൾക്ക്: www.nish.ac.in, 9496918178.