മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ ഒഴിവുള്ള ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. അനുബന്ധ ട്രേഡിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവർക്ക് നവംബർ 7ന് രാവിലെ 10ന് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. കൂടിക്കാഴ്ചയ്ക്ക് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ: 0487-2333290
