ഉത്തരാഖണ്ഡിൽ നടക്കുന്ന 48-ാമത് ജൂനിയർ നാഷണൽ (ബോയ്സ്) കബഡി ചാമ്പ്യൻഷിപ്പിലും, ജാർഖണ്ഡിൽ നടക്കുന്ന 32-ാമത് സബ് ജൂനിയർ (ബോയ്സ് ആൻഡ് ഗേൾസ്) നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിന്റെ നവംബർ 8, 9 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സെലക്ഷൻ ട്രയൽസ് മാറ്റി. 7ന് ജൂനിയർ ബോയ്സിന്റേയും 8ന് സബ് ജൂനിയർ ബോയ്സ് ആൻഡ് ഗേൾസിന്റേയും സെലക്ഷൻ ട്രയൽസ് രാവിലെ 8 മണിക്ക് ആറ്റിങ്ങൾ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന ജില്ലാ കബഡി കായിക താരങ്ങൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മൂന്ന് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.