ഡി.എല്.എഡ് അഭിമുഖം
ഡി.എല്.എഡ് സ്വാശ്രയ വിഭാഗം മെറിറ്റ് സീറ്റിലേക്ക് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. അഭിമുഖം നവംബര് 9,11,14 തിയ്യതികളില് നടക്കും. വിശദവിവരങ്ങള്ക്ക് kozhikodedde.in എന്ന വെബ്‌സൈറ്റ് സന്ദര്ശിക്കുക.
താല്കാലിക ഇന്സ്ട്രക്ടര് നിയമനം
പേരാമ്പ്ര ഗവ. ഐ.ടിഐയില് കമ്പ്യൂട്ടര് ഓപ്പറേറ്റര് ആന്ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില് ഇന്സ്ട്രക്ടര് ഒഴിവിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര് നവംബര് എട്ടിന്(ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില് പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡില് ഐ.ടി.ഐ/ഡിപ്ലോമയും മൂന്ന് വര്ഷം പ്രവൃത്തി പരിചയവും ഉള്ളവര് അസ്സല് സര്ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള്(രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഐ.ടി.ഐ പ്രിന്സിപ്പൽ മുമ്പാകെ ഹാജരാകണം. വിവരങ്ങള്ക്ക് 8075642466.
അപേക്ഷ ക്ഷണിച്ചു
ഐ.ഐ.ഐ.സിയില് സ്ത്രീ ശാക്തീകരണ തൊഴില് പരിശീലന പരിപാടി
കേരള സര്ക്കാര് തൊഴില് വകുപ്പിന് കീഴില് കൊല്ലം ചവറയില് പ്രവര്ത്തിക്കുന്ന ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫ്രാസ്ട്രക്ചര് ആന്ഡ് കണ്സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാന്സ്ഡ് സര്ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന് ഹൗസ് കീപ്പിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്ഘ്യമുള്ള പരിശീലന പരിപാടിയുടെ തൊണ്ണൂറു ശതമാനം ഫീസും സര്ക്കാര് വഹിക്കും. ബാക്കി പത്തു ശതമാനം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്ത്ഥിനികള് അടക്കേണ്ടതാണ്. നവംബര് 16നകം അപേക്ഷകള് സമര്പ്പിക്കണം. വിവരങ്ങള്ക്ക് : 8078980000, 9188127532. വെബ്‌സൈറ്റ് www.iiic.ac.in
വിവരങ്ങള് അറിയിക്കണം
ജില്ലയില് സ്ഥിരതാമസക്കാരായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവിവാഹിതകളോ വിധവകളോ ആയ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ പെണ്മക്കള്, സര്ക്കാരില് നിന്നും പെന്ഷനോ മറ്റ് സാമ്പത്തിക സഹായങ്ങളോ കൈപ്പറ്റുന്നില്ലെങ്കില് കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില് നവംബര് 14നകം വിവരങ്ങള് അറിയിക്കണം. അവരുടെ പേര്, വിലാസം, മൊബൈല് നമ്പര്, രണ്ടാം ലോക മഹായുദ്ധ സേനാനിയുടെ പേര്, റാങ്ക്, നമ്പര് എന്നിവ സഹിതമാണ് വിവരങ്ങള് നല്കേണ്ടത്. kkdzswo@gmail.com എന്ന ഇ മെയില് വിലാസത്തിലും അയക്കാവുന്നതാണ്. വിവരങ്ങള്ക്ക്: 0495 2771881.
തെളിവെടുപ്പ് യോഗം നവംബര് ഏഴിന്
മിനിമം വേതനം പുതുക്കി നിശ്ചയിക്കല്; യോഗം നവംബര് ഏഴിന്
സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്ഡ് വീഡിയോഗ്രാഫി, കടകള്, വാണിജ്യസ്ഥാപനങ്ങള് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര് ഏഴിന് നടക്കും. കോഴിക്കോട് ബാങ്ക് റോഡിലുള്ള വ്യാപാരഭവന്റെ ഓഡിറ്റോറിയത്തില് രാവിലെ 11 നും, 11.30 നുമാണ് യോഗം. തെളിവെടുപ്പ് യോഗത്തില് ജില്ലയിലെ മേല് പറഞ്ഞ മേഖലകളിലെ തൊഴിലാളി, തൊഴിലുടമാ പ്രതിനിധികള് പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര് ഓഫീസര് (എന്ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.
അഗ്രോ ക്ലിനിക് നവംബര് 11 ന്
വേങ്ങേരിയിലെ കാര്ഷിക വിജ്ഞാന വിപണന കേന്ദ്രത്തില് അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു. നവംബര് 11 ന് രാവിലെ 10.30 ന് നടക്കുന്ന പരിപാടിയില് പങ്കെടുക്കാന് താല്പര്യമുള്ള കര്ഷകര്ക്ക് 0495 2935850, 9188223584 എന്ന ഫോണ് നമ്പറുകളില് വിളിച്ച് രജിസ്റ്റര് ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര് ചെയ്യുന്ന 50 കര്ഷകര്ക്കാണ് മുന്ഗണന. വിളയുടെ രോഗ കീട ബാധിതമായ ഭാഗം രോഗ-കീട നിര്ണ്ണയത്തിനായി കൊണ്ടുവരണമെന്ന് കാര്ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര് അറിയിച്ചു.
രജിസ്‌ട്രേഷന് പുതുക്കാം
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില് രജിസ്റ്റര് ചെയ്യുകയും പി.എസ്.സി മുഖേനയോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനധ്യാപിക തസ്തികയില് സ്ഥിരം ജോലി ലഭിക്കുകയും, പിന്നീട് പുതുക്കാതെ രജിസ്‌ട്രേഷന് റദ്ദായിട്ടുള്ളവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്ത്ഥികള്ക്ക് രജിസ്‌ട്രേഷന് പുതുക്കാം. ഡിസംബര് 31 നകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില് ഉദ്യോഗദായകനില് നിന്നുള്ള അസ്സല് നിരാക്ഷേപ സാക്ഷ്യപത്രം സഹിതം അപേക്ഷ സമര്പ്പിക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് : 0495 2373179.