പി.എം.ഇ.ജി.പി പദ്ധതിയുടെ പ്രചരണാര്ത്ഥം കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡ് കോഴിക്കോട് ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില് ‘ബോധവത്കരണ സെമിനാര്‘ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനവും ഖാദി ബോര്ഡ് പുതുതായി പുറത്തിറക്കിയ നേഴ്സ് കോട്ടിന്റെ ജില്ലാതല വിതരണോദ്ഘാടനവും ഖാദി ബോര്ഡ് വൈസ് ചെയര്മാന് പി. ജയരാജന് നിര്വ്വഹിച്ചു. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അത്തരം നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തില് നടന്ന ചടങ്ങില് ലിന്റോ ജോസഫ് എം.എല്.എ മുഖ്യാതിഥിയായി. മുക്കം നഗരസഭ ചെയര്മാന് പി.ടി ബാബു അധ്യക്ഷത വഹിച്ചു. എസ്.ഇ.ജി.പി (എന്റെ ഗ്രാമം) പദ്ധതി ഗുണഭോക്താക്കള്ക്കുള്ള സബ്‌സിഡി വിതരണ ഉദ്ഘാടനം വൈസ് ചെയര്മാന് നിര്വഹിച്ചു.
പി.എം.ഇ.ജി.പി/എന്റെ ഗ്രാമം പദ്ധതികളെ കുറിച്ച് ഖാദി ബോര്ഡ് ഡയറക്ടര് കെ.വി ഗിരീഷ് കുമാര് ക്ലാസ്സെടുത്തു. മുക്കം നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി ചാന്ദിനി,റുബീന, കുഞ്ഞന്.വി, മുഹമ്മദ് അബ്ദുല് മജീദ്, പ്രജിത പ്രദീപ്, ഇ.സത്യനാരായണന്, കൗണ്സിലര്മാര് ഖാദി ബോര്ഡ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു. ഖാദി ബോര്ഡ് മെമ്പര് സാജന് തൊടുക സ്വാഗതവും പ്രൊജക്ട് ഓഫീസര് കെ.ഷിബി നന്ദിയും പറഞ്ഞു.