പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനായി രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ നാലു സംഭരണ കേന്ദ്രമാണ് റാന്നിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ ആയിരം ചാക്കില്‍ അധികം അരിയും അതിന് ആനുപാതികമായ പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും കുടിവെള്ളവുമാണ് ഇവിടെ നിന്നും വിതരണം നടത്തിയത്. ഇത് ഇപ്പോഴും തുടരുന്നു. വെള്ളം കയറി മുങ്ങിയ വീടുകള്‍ക്കും ക്യാമ്പുകള്‍ക്കും മാത്രമാണ് റവന്യു ഉദ്യോഗസ്ഥര്‍ അരിയും മറ്റ് സാധനങ്ങളും എത്തിക്കുന്നത്.  റാന്നി ടൗണ്‍ വെള്ളത്തിന് അടിയിലായിരുന്നതു മൂലം ഇവിടെ ഒരു കടയും പ്രവര്‍ത്തിക്കുന്നില്ല. വെള്ളമില്ല, വൈദ്യുതിയില്ല, ബാങ്കുകളില്ല എന്ന സ്ഥിതിയാണ്. ഈപശ്ചാത്തലത്തിലാണ് വെള്ളം കയറിയ വീടുകള്‍ക്കു പുറമേ ചെറുകോല്‍, അയിരൂര്‍, റാന്നി, അങ്ങാടി, പഴവങ്ങാടി, വടശേരിക്കര, പെരുനാട് പഞ്ചായത്തുകളിലെ 20,000 ല്‍ അധികം വീടുകളില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ മുഖേനയും സിപിഎം പ്രവര്‍ത്തകരും ദിവസേന നിത്യോപയോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്.
വെള്ളം പൊങ്ങിയ റാന്നിയിലും പരിസര പ്രദേശങ്ങളിലും കടകള്‍ ഇല്ലാതായതോടെ നേരിട്ട അതിരൂക്ഷമായ ഭക്ഷ്യക്ഷാമം കേട്ടറിഞ്ഞ് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍ എറണാകുളം (ക്രെഡായി) എന്ന സംഘടനയ്ക്കു വേണ്ടി ബിജോയ് ട്രിനിറ്റി, ജോണ്‍ തോമസ് നോയല്‍, കെടി മാത്യു ക്ലാസിക് എന്നീ നിര്‍മാതാക്കള്‍ നാലു കണ്ടെയ്‌നര്‍ നിറയെ സാധനങ്ങള്‍ റാന്നിയില്‍ എത്തിച്ചു. 4000 പായ്ക്കറ്റ് മോഡേണ്‍ ബ്രെഡ് ഓഗസ്റ്റ് 17ന് ആദ്യം റാന്നിയില്‍ എത്തി. പ്രത്യേക സംഭരണ കേന്ദ്രം ഇല്ലാത്തതിനാല്‍ റാന്നി കോളജിലാണ് ഇവ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് റാന്നി പോലീസ് സ്‌റ്റേഷന് അടുത്തുള്ള സാര്‍ക് കോളജ്, റാന്നി പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, ഇട്ടിയപ്പാറ അയത്തല റോഡിലെ കെട്ടിടം, എംഎല്‍എയുടെ ഭവനം എന്നിവിടങ്ങളില്‍ സംഭരണ കേന്ദ്രങ്ങള്‍ ആരംഭിച്ചു. നാടിന്റെ നാനാഭാഗത്തു നിന്നും ഇവിടേക്ക് സഹായങ്ങള്‍ ഒഴുകിയെത്തി. സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു മുന്‍കൈയെടുത്ത് 150 ചാക്ക് അരിയും പലവ്യഞ്ജന സാധനങ്ങളും പിന്നീട് എത്തിച്ചു.
ഐഎസ്ആര്‍ഒ എംപ്ലോയീസ് യൂണിയന്‍, സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി, ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി, സിപിഐഎം നെയ്യാറ്റിന്‍കര ലോക്കല്‍ കമ്മിറ്റി, ഇന്ത്യന്‍ നേവി, ചെന്നൈ ഫ്രെണ്ട്‌സ് വില്ലുപുരം, കര്‍ണാടക മലയാളി അസോസിയേഷന്‍, മധുസദാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 300 ചാക്ക് അരിയും മറ്റ് അവശ്യവസ്തുക്കളും ഇന്ത്യന്‍ നേവി, ടെക്‌നോപാര്‍ക്ക്, ഡിവൈഎഫ്‌ഐ വാളകം, പൂനയിലെ കര്‍മ്മേല്‍, കറിക്കാട്ടൂര്‍ സെന്റ് ആന്റണീസ് കത്തോലിക്കാ ചര്‍ച്ച്, ഡിവൈഎഫ്‌ഐ പള്ളിക്കത്തോട് മേഖലാ കമ്മിറ്റി, കൊടൈക്കനാല്‍ ടൂറിസ്റ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍, ബാലസുബ്രഹ്മണ്യം ശ്രീവില്ലിപുത്തൂര്‍, ഹൈദരാബാദ് മലയാളി അസോസിയേഷന്‍, ഡിവൈഎഫ്‌ഐ പത്തനംതിട്ട ഏരിയാ കമ്മിറ്റി, സിപിഐഎം കൊല്ലമുള, വെച്ചൂച്ചിറ ലോക്കല്‍ കമ്മിറ്റികള്‍, ഐസക് കുന്നിരിക്കല്‍ ഫാര്‍മേഴ്‌സ് ക്ലബ് കരിമ്പനകുളം, ഫാ. ജോണ്‍ വെട്ടുവേലില്‍, വാവ കൊട്ടാരക്കര, ഡിവൈഎഫ്‌ഐ കങ്ങഴ, സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി, രവിച്ചായന്‍ എറണാകുളം, പിആര്‍ഡിഎസ് മുക്കട, ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ സിഐടിയു മുക്കട യൂണിറ്റ്, മനു ചങ്ങനാശേരി, അലീന മണിമല, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് പി സൈമണ്‍, അനിയന്‍ ചുങ്കത്തില്‍, എംബസി വിജയന്‍, റാന്നി അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ കെ. സജികുമാര്‍ ഖത്തര്‍ എന്നിവരാണ് സഹായിച്ചവരില്‍ പ്രധാനികള്‍.
സിപിഐഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നല്‍കിയ അരിയും പലവ്യഞ്ജനങ്ങളും പെരുനാട്, ചിറ്റാര്‍ മേഖലകളില്‍ വിതരണം ചെയ്തു. കൊക്കകോള കമ്പനി 50,000 ലിറ്റര്‍ മിനറല്‍ വാട്ടര്‍ എത്തിച്ചു. സിനിമാ നടന്‍ കൈലാഷ്, പത്രപ്രവര്‍ത്തകരായ മിന്റു പി. ജേക്കബ്, ഹരികുമാര്‍ എന്നിവരും സാധനങ്ങള്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ചു. സിപിഐഎം ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദ്, വി.കെ. സുരേഷ് സാര്‍ക്, എ.ടി. സതീഷ്, പി.അനൂപ്, ജിതിന്‍ രാജ്, അജയ് വിജയ്, ബിന്റോ ബാബു, വിഷ്ണു വിജയന്‍, ഗിരീഷ്, അനന്തു, മനേഷ് എന്നിവരാണ് സംഭരണ കേന്ദ്രത്തിന്റെ ചുമതലക്കാര്‍. അയിരൂര്‍ പഞ്ചായത്തിലെ വെള്ളം കയറിയ 800 വീടുകളില്‍ വി.പ്രസാദ്, കുസുമം, പ്രദീപ്, ബാബു രാജ്, തോമസ് തമ്പി എന്നിവരുടെ നേതൃത്വത്തില്‍ ഓണകിറ്റ് വിതരണം ചെയ്തു. ചെറുകോല്‍ പഞ്ചായത്തിലെ 1000 അധികം വീടുകളില്‍ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും വസ്ത്രവും എത്തിച്ചു. ഡെന്നീസ്, ഹരിപ്രസാദ്, കൃഷ്ണകുമാരി, എ. ജെസി എന്നിവരും രണ്ടു ഡസനില്‍ അധികം സന്നദ്ധപ്രവര്‍ത്തകും സജീവ പങ്കാളിത്തം വഹിച്ചു.