സംസ്ഥാന വയോജന സേവാ അവാർഡ് ലഭിച്ച തൂണേരി ബ്ലോക്ക് പഞ്ചായത്തിനെ അനുമോദിച്ചു. കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ കൃഷി മന്ത്രി പി. പ്രസാദ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജക്ക് ഉപഹാരം കൈമാറിയാണ് അനുമോദിച്ചത്.
ചടങ്ങിൽ ഇ.കെ വിജയൻ എം എൽ എ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ, ജനപ്രതിനിധികളായ ടി കെ അരവിന്ദാക്ഷൻ ,അഖില മര്യാട്ട് പി ബിന്ദു, രജീന്ദ്രൻ കപ്പള്ളി,അഡ്വ. എ സജീവൻ,പി കെ ഉമേഷ് , സി പി അംബുജം, എ. ഡാനിയ നജ്മബീവി, രാഷ്ട്രീയ പാർട്ടി നേക്കളായ വി പി കുഞ്ഞികൃഷ്ണൻ, അഹമ്മദ് പുന്നക്കൽ, സി പി അബ്ദുൾ സലാം , മോഹനൻ പാറക്കടവ് ,കരിമ്പിൽ ദിവാകരൻ,പി എം നാണു, പി കെ ദാമു
എന്നിവർ സംസാരിച്ചു.