തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍മേള നവംബര്‍ 12ന്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍  www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ ജോബ് സീക്കര്‍ രജിസ്ട്രേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസര്‍ ഐഡി യും പാസ്സ്വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്. ഹാള്‍ടിക്കറ്റിനു പുറമേ ബയോഡേറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടത്. ഹാള്‍ടിക്കറ്റില്‍ അനുവദിച്ചിട്ടുള്ള സമയത്തില്‍ മാത്രമേ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2741713, 0471-2992609.