എംപ്ലോയ്മെന്റ് വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘കൈവല്യ’ കപ്പാസിറ്റി ബിൽഡിംഗ് പരിപാടിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ബി.കോം കോ-ഓപ്പറേഷൻ, ജെ.ഡി.സി, എച്ച്.ഡി.സി, ബി.എസ്.സി ബാങ്കിങ് ആൻഡ് കോ-ഓപ്പറേഷൻ യോഗ്യതയുള്ളവർക്ക് പരിശീലന പരിപാടിയും ഇന്റർവ്യൂ ട്രെയിനിംഗും നടത്തുന്നു. തിരുവനന്തപുരം ഉപ്പളം റോഡിലുള്ള ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ 11ന് രാവിലെ 10 മുതലാണ് പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: 0471-2462654