2022-23 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന്  ഒഴിവുള്ള സീറ്റുകളിലേക്കുമുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 15 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നവംബർ 10 മുതൽ 13 വരെ സമർപ്പിക്കണം.  എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ നിർബന്ധമായും സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള  എൻ.ഒ.സി  രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04712560363,64