തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസ വരുമാനം 70,000 രൂപ.

താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ സഹിതം അപേക്ഷകൾ നവംബർ 14ന് വൈകുന്നേരം 3 മണിക്ക് മുൻപ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഇ-മെയിൽ വഴി നൽകേണ്ടതാണ്. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ നവംബർ 16ന് രാവിലെ 11ന് അഭിമുഖം നടത്തുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.