ഭക്ഷ്യ കമ്മീഷൻ പ്രവർത്തനങ്ങൾ മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്രകാരൻ പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ഐ.സി ഡയറക്ടർ അജിത്ത് ബ്രഹ്‌മാനന്ദൻ, ജില്ലാ സപ്ലൈ ഓഫീസർ ഉണ്ണികൃഷ്ണകുമാർ സി.എസ്, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രജ്ഞിത്, നൂൺ ഫീഡിംഗ് ഓഫീസർ അനിൽകുമാർ, ഭക്ഷ്യ കമ്മീഷൻ അംഗങ്ങളായ കെ. ദിലീപ് കുമാർ, അഡ്വ.പി വസന്തം, വി.രമേശൻ, അഡ്വ. സബിദാബീഗം, ശ്രീജ കെ.എസ്, വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സോഫി ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.