ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നിയമ സേവന ദിനത്തോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പും നിയമ സഹായ ക്ലിനിക്കും സംഘടിപ്പിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എന്നിവരുടെ സഹകരണത്തോടെ വടുവഞ്ചാല്‍ വളവ് സാംസ്‌കാരിക നിലയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ഡോ. ഷാനവാസ് പള്ളിയാല്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ദീപ ശശികുമാര്‍, യശോദ ചന്ദ്രന്‍, പാരാ ലീഗല്‍ വോളന്റിയര്‍ നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിലും ക്ലിനിക്കിലുമായി 150 ആളുകള്‍ പങ്കെടുത്തു.
