കോട്ടയം: കാലാവധി കഴിഞ്ഞ ലിഫ്റ്റ് / എസ്‌കലേറ്റർ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അദാലത്ത് നടത്തുന്നു. അപേക്ഷ ഒറ്റത്തവണ തീർപ്പാക്കൽ തുകയായ 3310 രൂപ അടച്ച് അനുബന്ധ രേഖകളോടെ നവംബർ 10 മുതൽ 2023 ഫെബ്രുവരി ഒമ്പത് വരെ ഹാജരാക്കാം. അപേക്ഷകളിൽ 2023 മാർച്ച് 31നകം നടപടി സ്വീകരിക്കും. വിശദവിവരത്തിന് : 0481 2568878