സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2022’ ന് ഗംഭീര തുടക്കം. കുളിരമുട്ടിയിൽ നടന്ന വോളിബോൾ മത്സരത്തോടെ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.
വിവിധ കലാ കായിക വിനോദ മത്സരങ്ങൾക്കൊപ്പം വിപുലമായ പരിപാടികളോടെ കേരളോത്സവത്തെ ഗ്രാമീണ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.
പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ബോബി ഷിബു അധ്യക്ഷയായി, വാർഡ് മെമ്പർ ജെറീന റോയ്, പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ തോമസ് പോൾ, ജോഷി മാത്യു, ഡോഫിൻ തോമസ്, ജോസ് വരകപ്പിള്ളി, ജിബിൻ മണിക്കോത്കുന്നേൽ, രാജേഷ് മണിമലതറപ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഈ മാസം 20 വരെയാണ് പരിപാടി.