ലോകപ്രമേഹ ദിനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഡി.എം.ഒയും എൻ.ഡി.സി നോഡൽ ഓഫീസറുമായ ഡോ.എം പീയുഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സർക്കാരിന്റെ ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെയും ജീവതാളം പദ്ധതിയുടെയും ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രമേഹം, ബി.പി, ബി.എം.ഐ തുടങ്ങിയവ പരിശോധിച്ച് ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ഡയറ്റീഷൻ, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനങ്ങളും ക്യാമ്പിൽ ലഭ്യമാക്കി. എൻ.ഡി.സി വിഭാഗം ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി. 610 രോഗികൾ ക്യാമ്പിന്റെ ഭാഗമായി.

ജീവതാളം നോഡൽ ഓഫീസർ ഡോ. നീതു ജോൺ, എൻ എച്ച് എം കൺസൾട്ടന്റ് ദിവ്യ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.