ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും ഡിഡിസി എം. എസ് മാധവിക്കുട്ടി നിർവ്വഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. ടി ശേഖർ അധ്യക്ഷത വഹിച്ചു.
ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കായി ഭരണ ഭാഷാ പ്രശ്‌നോത്തരി, തര്‍ജ്ജമ മത്സരങ്ങളും വിദ്യാർത്ഥികൾക്കായി കഥ, കവിത, ഉപന്യാസ രചന, ചിത്രരചന, വായനാ അവലോകനം മത്സരങ്ങളുമാണ് നടത്തിയത്.
ചടങ്ങിൽ എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. ഹിമ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ സൗമ്യ മത്തായി നന്ദിയും പറഞ്ഞു.