വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 2023 ലെ കലണ്ടര്‍ കര്‍ഷക അവാര്‍ഡ് ജേതാവും പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ബി. നസീമക്ക് നല്‍കി പ്രകാശനം ചെയതു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എന്‍.സുശീല, കെ.റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. വയനാട് ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കലണ്ടറില്‍ ജില്ലയിലെ മറ്റ് പ്രധാനപ്പെട്ട ഓഫീസുകളുടെ ഫോണ്‍ നമ്പറുകളും ലഭ്യമാണ്. ജില്ലയുടെ പൊതു വിവരങ്ങള്‍ക്കൊപ്പം വയനാടിന്റെ ഭൂപടവും കലണ്ടറില്‍ ചെറിയ രൂപത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള ഇ-മെയില്‍ വിലാസവും കലണ്ടറിലുണ്ട്.
