കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിൽ നിയമനത്തിനായി അസിസ്റ്റന്റ് മാനേജർ/ സീനിയർ എൻജിനിയർ (പ്രൊപ്പോസൽസ്) ആൻഡ് ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് എൻജിനിയർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 10 മുതൽ 15 വർഷം വരെ വാട്ടർ ട്രീറ്റ്മെന്റ് / വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റിൽ പ്രവൃത്തി പരിചയമുള്ള 45 വയസിൽ താഴെ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദ വിവരങ്ങൾ അടങ്ങിയ ബയോഡേറ്റ നവംബർ 21 നകം recruit@odepc.in  എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: www.odepc.kerala.gov.in.