കുട്ടനാട്ടിലെ വെള്ളം നിന്ന എല്ലാ സ്‌കൂളുകളുടേയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പി.ഡബ്ല്യുഡി. കെട്ടിട വിഭാഗം പരിശോധിച്ച് സ്‌കൂൾ തുറക്കുന്നതിന് മുമ്പ് നൽകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. 29നു സ്‌കൂൾ തുറക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. എന്നാൽ ചിലയിടങ്ങളിലെങ്കിലും ഇതിനു സാധിക്കാതെ വരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതു കൂടുതലും ബാധിക്കുക കുട്ടനാട്ടുകാരേയായിരിക്കും. ഇതിനുള്ള ബദൽ സംവിധാനം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തും.