ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ് )യുടെ നേതൃത്വത്തിൽ ജനുവരി മുതൽ ദുരന്ത നിവാരണ കോഴ്സ് പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിനായി സംസ്ഥാനത്ത് നിന്നും കോഴിക്കോട് ജില്ലയെയാണ് തെരഞ്ഞെടുത്തത്. ഒരു ബ്ലോക്കിൽ നിന്നും 30 പേർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാനാകുക. തമിഴ്നാട് ആർക്കോണത്തിൽ നടക്കുന്ന പരിശീലനത്തിൽ ഭക്ഷണം, താമസം, യാത്രാച്ചെലവ് എന്നിവ സൗജന്യമാണ്. 18 നും 29 നുമിടയിൽ പ്രായമുള്ള സന്നദ്ധരായ യുവതീ യുവാക്കൾക്കാണ് അവസരം. അപേക്ഷകർ കോഴിക്കോട് ജില്ലാ നിവാസികൾ ആയിരിക്കണം. താമസിക്കുന്ന ബ്ലോക്ക് അടിസ്ഥാനത്തിൽ 6 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് ഉണ്ടാവുക. കോഴിക്കോട്-ചേളന്നൂർ ബ്ലോക്കുകൾക്ക് ജനുവരി 30 മുതൽ ഫെബ്രുവരി 4 വരെയും പന്തലായനി- മേലടി ബ്ലോക്കുകൾക്ക് ഫെബ്രുവരി 6 മുതൽ 11 വരെയുമാണ് പരിശീലനം. തൂണേരി-കുന്നുമ്മൽ ബ്ലോക്കുകൾക്ക് ഫെബ്രുവരി 20 മുതൽ25 വരെയും കൊടുവള്ളി-കുന്ദമംഗലം ബ്ലോക്കുകൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 4 വരെയും പരിശീലനം നൽകും. വടകര-തോടന്നൂർ ബ്ലോക്കുകൾക്ക് മാർച്ച് 13 മുതൽ 18 വരെ പേരാമ്പ്ര- ബാലുശ്ശേരി ബ്ലോക്കുകൾക്ക് മാർച്ച് 20 മുതൽ 25 വരെ എന്നിങ്ങനെയാണ് പരിശീലനം. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 23 വരെ നെഹ്റു യുവ കേന്ദ്ര ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447752234, 0495 2371891.