പേരാമ്പ്ര ഗ്രാമപഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും സംയുക്തമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കൂട്ടനടത്തം സംഘടിപ്പിച്ചു. ജീവതാളം 2022 ൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പേരാമ്പ്ര മുതൽ കല്ലോട് വരെയുള്ള കൂട്ട നടത്തത്തിന്റെ ഫ്ലാഗ് ഓഫ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ് നിർവഹിച്ചു.

ജീവിത ശൈലീ രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് സംസ്ഥാന സർക്കാർ ‘ജീവതാളം’ പദ്ധതി നടപ്പാക്കുന്നത്. നൂറു വീടുകൾക്ക്‌ ഒരു ക്ലസ്‌റ്റർ രൂപീകരിച്ചാണ്‌ പ്രവർത്തനം. വാർഡ്, ക്ലസ്റ്റർ തല മീറ്റിങ്ങുകൾ പഞ്ചായത്തിൽ പുരോ​ഗമിക്കുകയാണ്.

ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ മിനി പൊൻപറ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തം​ഗം കെ.കെ.ലിസി, പഞ്ചായത്തം​ഗങ്ങളായ വിനോദ് തിരുവോത്ത്, കെ.എൻ.ശാരദ, എം.കെ.ഷൈനി, സി.എം.സജു, കെ.നഫീസ, പി.ജോന, പി.എം.സത്യൻ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സഫല, ഹെൽത്ത് സൂപ്പർവൈസർ പി.വി.മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. ആശ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പാലിയേറ്റീവ് പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.