ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അതിദരിദ്രർക്ക് ഭക്ഷണ കിറ്റ് വിതരണം ആരംഭിച്ചു. സർവ്വേയിലൂടെ കണ്ടെത്തിയ 16 കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റ് നൽകുന്നത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ നിർവഹിച്ചു.കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാർ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് സർവേ നടത്തിയിരുന്നു. ഇത് പ്രകാരം സംസ്ഥാനത്ത് 66004 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇവരുടെ ഏറ്റവും ആവശ്യമായ സേവനങ്ങൾ കണ്ടെത്താൻ വീണ്ടും മറ്റൊരു സർവേ കൂടി നടത്തിയിരുന്നു. ഈ സർവേയുടെ അടിസ്ഥാനത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ 33 കുടുംബങ്ങളാണ് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടത്. അവരിൽ 16 കുടുംബങ്ങൾക്ക് ഭഷ്യധാന്യങ്ങൾ ആവശ്യമുള്ളതായി കണ്ടെത്തി. തുടർന്ന് പഞ്ചായത്ത് ഫണ്ടിൽ നിന്നും അവർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതിദരിദ്രരുടെ ഭവനങ്ങളിൽ എല്ലാ മാസവും വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള സമിതി സന്ദർശനം നടത്തി പുരോഗതി വിലയിരുത്തും.