ഇന്‍ഫര്‍മേഷന്‍ ആന്റ്  പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ന് രാവിലെ 10 മുതല്‍  കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമരചരിത്ര മ്യൂസിയത്തിൽ നടക്കുന്ന ക്യാമ്പില്‍ ചിത്രരചനയില്‍ അഭിരുചിയുളള ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.

<span;> പ്രശസ്ത ചിത്രകാരന്‍മാരായ പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ചിത്രകലാ അധ്യാപകരും പങ്കെടുക്കും. താല്‍പര്യമുളളവര്‍ നവംബര്‍ 22 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍- 0495 2371096.