• ‘സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം- ഗ്രാമപഞ്ചായത്തുകളിൽ’ എന്ന വിഷയത്തിൽ നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ തദ്ദേശസ്വയംഭരണ വകുപ്പ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ ശില്പശാലയുടെ ഭാഗമായി ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ള 17 അംഗ പ്രതിനിധി സംഘം വേങ്ങൂർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഫീൽഡ് തല സന്ദർശനം നടത്തി.

 

വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ വിവിധ ഓഫീസുകൾ, തൊഴിലുറപ്പ് സൈറ്റ്, ആശാഭവൻ ബഡ്സ് സ്കൂൾ, കോടമ്പിള്ളിയിലെ163 ആം നമ്പർ അങ്കണവാടി , പാണിയേലി പോര് എന്നിവിടങ്ങളിലായിരുന്നു പ്രതിനിധി സംഘത്തിന്റെ സന്ദർശനം.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ്, വൈസ് പ്രസിഡന്റ് പി. സി കൃഷ്ണൻകുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈമി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡെയ്സി ജെയിംസ്, പി. ആർ നാരായണൻ നായർ, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, റ്റി. ബിജു, ബേസിൽ കല്ലറക്കൽ, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, ബൈജു പോൾ, പി.വി പീറ്റർ, ജിനു ബിജു, കെ.എസ് ശശികല, വിനു സാഗർ, കില ജില്ലാ റിസോഴ്സ് പേഴ്സൺ ജുബൈരിയ ഐസക്ക്, ബ്ലോക്ക് കോ ഓർഡിനേറ്റർ എൻ.സി ബേബി, കില റിസോഴ്സ് പേഴ്സൺ ടി.കെ മോഹനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീഷ് ബാലൻ, ആസൂത്രണ സമിതി അംഗങ്ങളായ എൽദോ ചെറിയാൻ, ജോർജ് ജോയി എന്നിവർ പ്രതിനിധി സംഘത്തെ അനുഗമിച്ചു.