കോട്ടയം: റിബിൽഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച കോട്ടയം താലൂക്കിലെ ആനിക്കാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (നവംബർ 18) നടക്കും. ആനിക്കാട് വില്ലേജ് ഓഫീസങ്കണത്തിൽ രാവിലെ 10.45ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ്, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ മാത്യു, ഗ്രാമ പഞ്ചായത്തംഗം സനു ശങ്കർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, സബ്കളക്ടർ സഫ്‌ന നസറുദ്ദീൻ, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജി. രാജു, എം.എൻ. കൃഷ്ണപിള്ള, ജോജി മാത്യു പാലപ്പറമ്പിൽ, ജോസ് പി.ജോൺ പാണ്ടിയപ്പള്ളിൽ, ജോൺ കെ. ജോസഫ് കരിപ്പാപറമ്പിൽ, സോബിൻ മാത്യു പുലിയുറുമ്പിൽ, ജയിംസ് പതിയിൽ എന്നിവർ പങ്കെടുക്കും.
പള്ളിക്കത്തോട് പഞ്ചായത്തും അകലക്കുന്നം, എലിക്കുളം, വാഴൂർ പഞ്ചായത്തുകളുടെ കുറച്ച് ഭാഗവും ഉൾപ്പെടുന്നതാണ് ആനിക്കാട് വില്ലേജ്. വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, റെക്കോർഡ് റൂം, ഭക്ഷണശാല, കാത്തിരിപ്പുകേന്ദ്രം, ശുചി മുറികൾ, എന്നിവ ഉൾപ്പെടെ 1440 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഭിന്നശേഷി സൗഹൃദ കെട്ടിടമാണ് നിർമ്മിച്ചത്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല

(കെ.ഐ.ഒ.പി.ആർ 2829/2022)