2022-24 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ഡി.എൽ.എഡ് (D.El.Ed.) ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം എന്നിവയിൽ സർക്കാർ/  അൺഎയ്ഡഡ് സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്ന രേഖകൾ സഹിതം നവംബർ 19-നകം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം.