ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി മുളന്തുരുത്തിയിൽ നിയമസഭാ മ്യൂസിയത്തിന്റെ ഫോട്ടോ വീഡിയോ പ്രദർശനം ആരംഭിച്ചു. യൂണിസെഫിന്റെ സഹകരണത്തോടെയാണ് പ്രദർശനം

മുളന്തുരുത്തി ടി. എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ ആരംഭിച്ച ഫോട്ടോ വീഡിയോ പ്രദർശനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

നിയമസഭയെ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുക, ചരിത്രവും സംസ്‌കൃതിയും വിദ്യാര്‍ഥികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം

പ്രദർശനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിക്ക് വിമുക്തി മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബിബിൻ ജോർജ് നേതൃത്വം നൽകി.

കേരള നിയമസഭ മീഡിയ ആന്റ് പാർലമെൻ്ററി സ്റ്റഡീസ് വിഭാഗവും യൂണിസെഫും സംയുക്തമായി വിദ്യാർത്ഥി – യുവജന പ്രതിനിധികൾക്കായി കാലാവസ്ഥ വ്യതിയാനം ദുരന്തനിവാരണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം. ജെ. മനോജ്‌ നേതൃത്വം നൽകി.

സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവ ഫോട്ടോകളുടെയും ലഘു വീഡിയോകളുടെയും വിപുലമായ ശേഖരമാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശനം സൗജന്യമായി കാണാം. ഫോട്ടോ/വീഡിയോ പ്രദർശനം നവംബർ 18 നു വൈകീട്ട് 5 മണി വരെ തുടരും.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജു പി നായർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതീഷ് ദിവാകരൻ, മുൻ എം.എൽ.എ. മാരായ വി. ജെ. പൗലോസ്, എം.ജെ. ജേക്കബ്, നിയമസഭ സെക്ഷൻ ഓഫീസർ പി.ആർ ബിരാജ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു