നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയിൽ നവംബർ 19-ന് ”ബൈ പോളാർ ഡിസോർഡർ: തിരിച്ചറിയലും പരിചരണവും” എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും ഗൂഗിൾ മീറ്റിലൂടെയും യൂട്യൂബിലൂടെയും രാവിലെ 10.30 മുതൽ 11.30 വരെ നടക്കുന്ന വെബിനാറിൽ തത്സമയം പങ്കെടുക്കാം. നിഡാസിന്റെ എഴുപത്തിരണ്ടാം പതിപ്പിന് തിരുവനന്തപുരം ലിറ്റിൽ ഫ്‌ളവർ കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ആൻസിം ജോർജ് നേതൃത്വം നല്കും. സെമിനാർ ലിങ്ക് ലഭിക്കുന്നതിനും മറ്റ് വിവരങ്ങൾക്കുമായി http://nidas.nish.ac.in/be-a- participant/ ലിങ്കിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: http://nidas.nish.ac.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ-0471-2944675, 9447082355.