27 മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിളംബര ജാഥയുടെ ഭാഗമായി ജില്ലയിൽ അക്കാദമിയുടെ വാഹനം നേരിട്ടെത്തി സൗജന്യ സിനിമ പ്രദർശനം നടത്തുന്നു. നവംബർ18, 19 തിയതികളിലാണ് പ്രദർശനം. 18 ന് രാവിലെ 9.30 ന് വെള്ളിമാട്കുന്ന് ഗവൺമെൻ്റ് ലോ കോളേജിലും വൈകീട്ട് നാല് മണിക്ക് ജില്ലാ ലൈബ്രറി, വൈകീട്ട് അഞ്ചിന് ചക്കോരത്ത്‌കുളം തപോവനം പാർക്ക് എന്നിവിടങ്ങളിലാണ് പ്രദർശനം.

 

19ന് രാവിലെ 9.30 ന് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളേജിലും വൈകീട്ട് ആറിന് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിലുമാണ് പ്രദർശനം. മുഴുവൻ സംവിധാനങ്ങളോടെ ചലച്ചിത്ര അക്കാദമിയുടെ വാഹനം നേരിട്ടെത്തിയാണ് സൗജന്യ സിനിമ പ്രദർശനം നടത്തുന്നത്.

 

സംസ്ഥാനത്തെ പതിനാല് ജില്ലയിലെ വിവിധ ഇടങ്ങളിലായി വിളംബരജാഥയുടെ ഭാഗമായി പ്രദർശനം നടത്തുന്നുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലും വിദ്യാഭാസ സ്ഥാപനങ്ങളിലുമായി കോഴിക്കോട് കെ എസ് സി എ റീജിയണൽ കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് ചലച്ചിത്ര പ്രദർശങ്ങൾ നടക്കുക.