ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്…
ലഹരിക്കെതിരെ ജനകീയ കവചം തീർത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്. പരിപാടിയുടെ ഭാഗമായി ബോധവത്കരണ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമ്മാൻ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ സി മുഹമ്മദ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.
പഞ്ചായത്തംഗങ്ങളായ എം.എം പ്രദീപൻ, വിനീത മനോജ്, വിനിഷ ദിനേശൻ, രാജേഷ് തറവട്ടത്ത്, കുളത്ത് വയൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ.പി ജോസ് എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ പ്രശസ്ത മജീഷ്യൻ സനീഷ് വടകരയുടെ മാജിക് ഷോയും അരങ്ങേറി.